Puthuppady

കറന്റ് ബില്‍ അടച്ചില്ല; കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ധിച്ചതായി പരാതി

പുതുപ്പാടി: കറന്റ് ബിൽ അടക്കാത്തതിന്റെ പേരിൽ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് പുതുപ്പാടി കെഎസ്ഇബി ഓഫീസിൽ കയറി ജീവനക്കാരനെ മര്‍ദ്ധിച്ചതായി പരാതി.

ബഹളമുണ്ടാക്കുകയും, ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തതായി ജീവക്കാര്‍ പറഞ്ഞു. മർദ്ദനമേറ്റ പുതുപ്പാടി കെഎസ്ഇബി ജീവനക്കാരൻ രമേഷൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ബിൽ അടക്കാത്തതിനെ തുടർന്ന് എലോക്കര സ്വദേശി നഹാസിന്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചിരുന്നു.ഇതേ തുടർന്ന് വൈകുന്നേരം അഞ്ചര മണിക്കാണ് പണമടക്കാൻ നഹാസ് കെഎസ്ഇബി ഓഫീസിൽ എത്തിയത്. എന്നാൽ ഇടപാട് സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണമടച്ച് വന്നാൽ വൈദ്യുതി പുന:സ്ഥാപിക്കാമെന്ന് ജീവനക്കാർ മാപടി നൽകി.

എന്നാൽ തന്റെ “ഗൂഗിൾ പേയിൽ” പണമില്ലെന്നും, കൈയിലുള്ള പണം സ്വീകരിച്ച് വൈദ്യുതി പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് പ്രായോഗികമല്ലായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന സീനിയർ സൂപ്രണ്ടുമായി ഏറെ നേരം വാക്കേറ്റമുണ്ടായി, ഇതിനിടയിൽ മറ്റു ജീവനക്കാരും ഇടപെട്ടു.ഇതിനിടെ നാട്ടുകാരിൽ ഒരാൾ പ്രശ്നത്തിൽ ഇടപെട്ട് ഓൺലൈൻ വഴി പണം അടക്കാനുള്ള കാര്യങ്ങൾ ചെയ്തു.

ഇതോടെ പിരിഞ്ഞു പോകുന്ന അവസരത്തിൽ ഓഫീസിന്റെ താഴെ നിലയിൽ വെച്ച് തന്നെ
മർദ്ദിക്കുകയായിരുന്നുവെന്ന് രമേഷൻ പറഞ്ഞു. തന്റെ മേലുദ്യോസ്ഥനുമായി ഉണ്ടായ വാക്കേറ്റത്തിനിടയിൽ ഇടപെട്ടതാണ് തനിക്കെതിരെ ആക്രമമുണ്ടാവാൻ കാരണമെന്നും രമേഷന്‍ പറഞ്ഞു. നഹാസ് പുറത്ത് പോയ ശേഷം പിന്നീട് കൂടുതൽ ആളുകളുമായി ഒഫീസിൽ എത്തി അക്രമിക്കുകയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു. അക്രമം നടത്തിയവർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Leave a Reply

Back to top button