Puthuppady
താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം

അടിവാരം: താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി കോടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം ആറാം വളവിലാണ് സംഭവം. ചുരം ഇറങ്ങുകയായിരുന്ന ലോറി കേടായി നടു റോഡില്‍ കുടുങ്ങുകയായിരുന്നു.
പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. മെക്കാനിക്ക് എത്തി ലോറി നീക്കം ചെയ്താല്‍ മാത്രമേ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ കഴിയൂ.







