Kodanchery

വീട് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു

കോടഞ്ചേരി: ചെമ്പുകടവ് പറപ്പറ്റ തെക്കേകരോട്ട് ബേബിച്ചൻ സിറിയക്കിന്റെ വീട് കഴിഞ്ഞ രാത്രിയിൽ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു.

ബേബിച്ചനും ഭാര്യയും കഴിഞ്ഞ രാത്രിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് പോയതായിരുന്നു. രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

കോടഞ്ചേരി പോലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button