Mukkam
പാത്രം തലയിൽകുടുങ്ങിയ കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന

മുക്കം : കളിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രം തലയിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന.
അഗസ്ത്യമുഴി പെരുണാംകുഴി സുമേഷിന്റെ മകൻ രണ്ടു വയസ്സുകാരൻ ആരുഷിനെയാണ് മുക്കം അഗ്നിരക്ഷ സേനാംഗങ്ങൾ രക്ഷിച്ചത്. കുഞ്ഞിന്റെ തലയിൽ പാത്രം കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ വീട്ടുകാർ കുഞ്ഞുമായി മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.
സ്റ്റേഷൻ ഓഫീസർ ഷംസുദ്ധീന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരായ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം.സി. മനോജ്, ഫയർ ഓഫീസർമാരായ കെ.ടി. ജയേഷ്, എ. നിപിൻദാസ്, ഷാഫിഖലി, വൈ.പി. ഷറഫുദ്ധീൻ, മിഥുൻ, അജേഷ്, സുജിത്, രാധാകൃഷ്ണൻ എന്നിവർ കട്ടർ, സ്‌പ്രെഡ്ഡർ എന്നിവ ഉപയോഗിച്ച് പരിക്കൊന്നുമേൽക്കാതെ പാത്രം മുറിച്ചെടുക്കുകയായിരുന്നു.