രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം കോടഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരി: രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ഓഫീസ് അടിച്ചുതകർത്തു ഓഫീസ് സ്റ്റാഫിനെ പരിക്കേൽപ്പിച്ച എസ്എഫ്ഐ ഗുണ്ടാ ആക്രമണത്തിലും രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന മോദി സർക്കാരിൻറെ ഫാസിസ്റ്റ് നടപടിയെ പ്രീണിപ്പിക്കാൻ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയ ഓഫീസ് ആക്രമണം നടപടിയിൽ പ്രതിഷേധിച്ച് ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പ്രകടനവും പ്രതിഷേധ പൊതുയോഗവും ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസിചാക്കോ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് വിൻസെൻറ് വടക്കേമുറിയിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡൻറ് ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, ഷിജു കൈതകുളം, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ജോബി പുതിയ പറമ്പിൽ, സനീഷ് കുമാർ സായി എന്നിവർ പ്രസംഗിച്ചു.







