Thiruvambady

‘നല്ല ഭക്ഷണം നാടിൻ്റെ അവകാശം’- പരിശീലനം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും, കെ എച്ച് ആർ എ തിരുവമ്പാടി യൂണിറ്റും, തിരുവമ്പാടി ബേക്ക്സും സംയുക്തമായി സംഘടിപ്പിച്ച ‘നല്ല ഭക്ഷണം നാടിൻ്റെ അവകാശം’ എന്ന ക്യാമ്പയിൻ്റെ ഭാഗമായി തിരുവമ്പാടിയിലെ ഭക്ഷണ വിതരണ മേഖലയിലെ സ്ഥാപന ഉടമകൾക്ക് പരിശീലനം നൽകി.

നല്ല ഭക്ഷണം നാടിൻ്റെ അവകാശം എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ക്ലാസ്സെടുത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മനോജ് ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ കെ, ശ്രീജിത്ത് കെ, കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡണ്ട് അബ്ദു കാരശ്ശേരി, ബേക്സ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് കെ ആർ ബേക്കറി, രക്ഷാധികാരി മൊയ്തീൻ, ട്രഷറർ സ്മിനീഷ് എന്നിവർ സംസാരിച്ചു.

41 സ്ഥാപന ഉടമകൾ പരിശീലനത്തിൽ പങ്കെടുത്തു. തിരുവമ്പാടി മണ്ഡലം ബേക്സ് പ്രസിഡണ്ട് മീരാ രാജൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button