Adivaram
താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

അടിവാരം : താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പുലര്‍ച്ചെ ഒരുമണിയോടെ ചുരം ഒന്നാം വളവിന് താഴെ കന്നേടിയന് വളവില്‍ നിന്ന് കൊക്കയിലേക്ക് പതിച്ചത്. 30 അടിയോളം താഴ്ചയിലേക്ക് പതിച്ച കാര്‍ തല കീഴായി മറിഞ്ഞു. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ റോഡിലെത്തിയാണ് അപകട വിവരം യാത്രക്കാരെ അറിയിച്ചത്.
ഉടന്‍ തന്നെ ഹൈവേ പോലീസും ചുരം എന്‍ ആര് ഡി എഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. രണ്ടുപേരെ കരക്കെത്തിക്കാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി കയറും നെറ്റും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഇരുവരേയും കരക്കെത്തിച്ചു.






