ഉന്നത പഠന നിലവാരം അല്ല ഒരു മനുഷ്യനാക്കുക എന്നതാണ് വിദ്യാഭ്യാസം നൗഫൽ കൊഡൂർ

കൈതപ്പൊയിൽ:ഉന്നത വിദ്യാഭ്യാസ നിലവാരം വിദ്യാലയങ്ങളിൽ ഉണ്ടാക്കുന്നതിന് വേണ്ടി വിദ്യാർത്ഥികൾ പരീക്ഷകളിൽ എ പ്ലസ് നേടുന്നതിൽ പ്രാധാന്യം നൽകുന്നതിലല്ല നല്ല മനുഷ്യരാക്കി വിദ്യാർത്ഥികളെ വളർത്തി എടുക്കുക എന്നതാണ് ഇന്നത്തെ യുവതലമുറയോട് നമുക്ക് ചെയ്യാനുള്ളതെന്ന് മഅ്ദിൻ പബ്ലിക് സ്കൂൾ അക്കാദമിക്ക് ഡയറക്ടർ നൗഫൽ കൊഡൂർ .
കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൻ്റെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
*വിദ്യാഭ്യാസത്തിലൂടെയും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നതിൽ എംഇഎസ് സ്കൂൾ കൈവരിച്ച നേട്ടത്തെക്കുറിച്ച് അദ്ദേഹം പ്രശംസിച്ചു മോണ്ടിസോറി പഠന യാത്രയുടെ നേർക്കാഴ്ചകൾ ആരുടെയും ഹൃദയം കവരുന്ന തരത്തിലുള്ളതായിരുന്നു ബിരുദദാന ചടങ്ങ്.കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ സെക്രട്ടറി കെ എം ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജോസഫ് പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. എംഇഎസ് വൈസ് ചെയർമാൻ ആർ കെ മൊയ്തീൻകോയ, ട്രഷറർ എസി അബ്ദുൽ അസീസ്, എംഇഎസ് ജോയിൻ സെക്രട്ടറി പി ജാഫർ, എം ഇ എസ് യൂണിറ്റ് പ്രസിഡൻ്റ് TK സുബൈർ പി ടി എ പ്രസിഡന്റ് മുഹമ്മദ് അലി എന്നിവർ ആശംസകൾ നേർന്നു. മോണ്ടിസോറി വിദ്യാർത്ഥിയായ ഹയാൻ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.