Kodiyathur

കൊടിയത്തൂരിൽ ഏകദിന രോഗനിർണ്ണയ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

കൊടിയത്തൂർ: രോഗനിർണ്ണയ സംവിധാനം ശക്തിപ്പെടുത്തുകയും അതുവഴി ആരോഗ്യ മേഖലയെ കൂടുതൽ കരുത്തുറ്റതും കുറ്റമറ്റതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏകദിന രോഗനിർണ്ണയ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് നടത്തിയ പരിപാടിയിൽ കൊടിയത്തൂർ കൂടുംബാരോഗ്യ കേന്ദ്രത്തിലെയും ചെറുവാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെയും ജീവനക്കാരും ആശാവർക്കർമാരും പങ്കെടുത്തു.

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ബിന്ദു അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അയിഷ ചേലപ്പുറത്ത്, ഗ്രാമപഞ്ചായത്തംഗം ഫാത്തിമ നാസർ, പബ്ലിക് ഹെൽത്ത് നഴ്ന് ലത, രാധാമണി തുടങ്ങിയവർ സംസാരിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും നടത്തുന്ന രോഗനിർണയ ടെസ്റ്റുകളെ സംബന്ധിച്ച് ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രം ലാബ് ടെക്നീഷ്യൻ ഫാത്തിമ ക്ലാസ്സ് എടുത്തു.

Related Articles

Leave a Reply

Back to top button