Pullurampara

പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ കർഷകദിനം ആചരിച്ചു

പുല്ലുരാംപാറ: കർഷകരുടെയും കാർഷികവൃത്തിയുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കുക, കർഷകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെ പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ കാർഷിക ക്ലബ്ബും നല്ലപാഠം ക്ലബ്ബ് അംഗങ്ങളും സംയുക്തമായി ചിങ്ങം -1 കർഷകദിനം ആചരിച്ചു.

ആദ്യകാല കുടിയേറ്റ കർഷകനായ കണ്ണന്താനം പാപ്പച്ചൻ ചേട്ടനെ പി.ടി.എ പ്രസിഡണ്ട് സിജോ മളോല പൊന്നാട അണിയിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപകരായ സി.ബീന കുര്യാക്കോസ്,ക്രിസ്റ്റീന അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

മുണ്ടും,പാളത്തൊപ്പിയും,കാർഷിക ഉപകരണങ്ങളുമായി എത്തിയ കുട്ടി കർഷകർ ചടങ്ങിലെ മുഖ്യ ആകർഷണമായിരുന്നു.കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനും കുട്ടികളുടെ വീട്ടിലെ അടുക്കള തോട്ടം കൂടുതൽ വിപുലമാക്കുന്നതിനും വേണ്ടി വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അധ്യാപകരായ അജി ജോസഫ്, ജിസ ജോർജ്,ജോസ്ന.എൻ. ജോയി,ട്രീസ മേരി, സൈനുൽ ആബിദീൻ, പിന്റോ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button