ആകാശവിസ്മയത്തെ സ്കൂൾ ആകാശത്ത് ഒരുക്കി എംഎഎം വിളക്കാംതോട് സ്കൂൾ

തിരുവമ്പാടി: കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുഞ്ഞുങ്ങൾക്കായി ആകാശ വിസ്മയത്തെ സ്കൂൾ മുറ്റത്തെ ആകാശത്ത് ഒരുക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് വിദ്യാലയം. സൂര്യനും എട്ട് ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥമാണ് സ്കൂൾ പ്രവേശന കവാടത്തിനു മുകളിലായി സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലെ വിസ്മയമായി മാറി കൊണ്ട് ഗ്രഹങ്ങൾ പ്രകാശിച്ചു നില്കുന്നത് കാണാൻ നാട്ടുകാർക്ക് അത്ഭുതം ആയി മാറിയിരിക്കുന്നു.
അധ്യാപകരും മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് നിർമിച്ചതാണ് ഈ സൗരയൂഥം. പൈപ്പുകൾ ബോളുകൾ എന്നിവ ഉപയോഗിച്ച് വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഇതിന്റെ നിർമ്മിതി. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കും നാട്ടുകാർക്കും വേണ്ടി ഒരുക്കിയ ഒരു വിസ്മയ കാഴ്ചയാണ് ഈ സൗരയൂഥം. സ്കൂൾ മാനേജരായ ഫാദർ ജോസഫ് താണ്ടംപറമ്പിൽ സൗരയൂഥത്തിന്റെ മാതൃക വിദ്യാലയത്തിന് ഉദ്ഘാടനം ചെയ്തു സമർപ്പിച്ചു വാർഡ് മെമ്പറായ ശ്രീമതി ഷൈനി ബെന്നി ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർമാരായ മിനി ജോൺ റോയ് ജോസ്,പി ടി എ പ്രസിഡണ്ട്മാരായ ശ്രീ സൈനുദ്ദീൻ പി, ശ ജിന്റോ ജോസ്, വൈസ് പ്രസിഡണ്ട് മാരായ കുഞ്ഞുമരയ്ക്കാർ, ഷമീർ പി പി എന്നിവരും ചടങ്ങിന്റെ മുഖ്യ സാന്നിധ്യങ്ങൾ ആയിരുന്നു. അധ്യാപകരായ അനിൽ ജോൺ, വിമൽ ബിനോയ്, ലിനിമോൾ തോമസ്, ഗീതു ജോസ്, ചിപ്പി രാജ്, സോളമൻ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







