Pullurampara

നീരജ് ചോപ്രയ്ക്ക് അഭിവാദ്യമർപ്പിച്ച് മലബാർ സ്പോർട്ട്സ് അക്കാദമി

പുല്ലൂരാംപാറ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി കായിക റാലിയും ഗ്രൗണ്ടിൽ സമ്മേളനവും നടത്തി.

നമ്മുടെ വളർന്നുവരുന്ന കായിക താരങ്ങൾക്ക് ഈ നേട്ടം ഒരു പ്രചോദനം ആകുവാൻ ഈ നേട്ടം ഉതകുമെന്ന് അക്കാദമി ചീഫ് കോച്ച് ടോമി ചെറിയാൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ അക്കാദമിയുടെ കൺവീനർ കുര്യൻ റ്റി.റ്റി. ട്രഷറർ സോമൻ റോയി ഓവേലിൽ എന്നിവർ സംസാരിച്ചു. റാലിയ്ക്കും സമ്മേളനത്തിനും സുനിൽ ജോൺ , അനുപമ ജോസഫ്, മനോജ് ചെറിയാൻ, സുജിത് കെ.ആർ. എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button