Kodanchery

സാഹസിക പ്രിയർക്ക് റിവർ റാഫ്റ്റിങ്

കോടഞ്ചേരി: ഓഗസ്റ്റ് 12, 13, 14 തീയതികളിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിനോട് അനുബന്ധിച്ച് റിവർ റാഫ്റ്റിങ് ആരംഭിച്ചു. ആർത്തലച്ച് ഒഴുകുന്ന ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും അതിസാഹസികമായി റിവർ റാഫ്റ്റിങ് നടത്തുന്നത് സാഹസിക പ്രിയരായ സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.

ഹിമാചൽപ്രദേശിലെ ബിയാസ് നദിയിൽ റിവർ റാഫ്റ്റിങ് നടത്തുന്ന പരിചയ സമ്പന്നരായ ഹിമാചൽപ്രദേശ് സ്വദേശികളാണ് ഇവിടെ റിവർ റാഫ്റ്റിങ് നിയന്ത്രിക്കുന്നത്. പാഡിൽ മോങ്ക്സ് അഡ്വഞ്ചറസ് ആണ് റിവർ റാഫ്റ്റിങ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരേ സമയം 7 പേർക്ക് റാഫ്റ്റിൽ യാത്ര ചെയ്യാം. റാഫ്റ്റിങ് സമയത്ത് രണ്ടംഗ റെസ്ക്യു ടീം 2കയാക്കുകളിലായി ഇവരോടൊപ്പം മുഴുവൻ സമയത്തും ഉണ്ടാകും.

Related Articles

Leave a Reply

Back to top button