Thiruvambady
തിരുവമ്പാടി ട്രാഫിക് പരിഷ്കരണ വിളംബര ജാഥ നടത്തി.

തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം ഒരുക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ 01/ 02 /2020 മുതൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന് മുന്നോടിയായി നടത്തിയ സർവ്വകക്ഷി വിളംബരജാഥയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ടി അഗസ്റ്റിൻ വാർഡ് മെംബർ മാരായ ബോസ് ജേക്കബ്, വിൽസൺ താഴത്തു പറമ്പിൽ ,റോബർട്ട് നെല്ലിക്ക തെരുവിൽ, സർക്കിൾ ഇൻസ്പെക്ടർ ഷാജു ജോസഫ് ,ജോയിമ്ലാങ്കുഴി, ഷാഹുൽ ഹമീദ് ,കെ എം മുനീർ ,ബിജോയ് ജേക്കബ് ,കെ എം അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി . തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് ട്രാഫിക് പരിഷ്കരണ പ്രഖ്യാപനം നടത്തുകയും മറിയാമ്മ ബാബു, ഷിജു കെ വി തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു.







