Kerala

‘ഇരുട്ടുള്ള രാത്രിയില്‍ വീടിന്റെ വാതിലില്‍ മുട്ടുന്നു; ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് പൊട്ടിക്കുന്നു’; ബ്ലാക്ക്മാന്‍ ഭീതിയില്‍ പാലക്കാട് പരുതൂരിലെ ജനങ്ങള്‍

പാലക്കാട്: ബ്ലാക്ക്മാന്‍ ഭീതിയില്‍ പാലക്കാട് പരുതൂരിലെ ജനങ്ങള്‍. പരുതൂരിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയില്‍ ഭീതി പരത്തുകയാണ് അജ്ഞാതന്‍. വീടിന്റെ വാതില്‍ മുട്ടുക, ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് പൊട്ടിക്കുക, ചില്ലുകള്‍ അടിച്ചു തകര്‍ക്കുക തുടങ്ങി നിരവധി സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളാണ് അജ്ഞാതന്‍ നടത്തുന്നത്.

സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധര്‍ ഭീതി പരത്താന്‍ ചെയ്യുന്നതാണെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ബ്ലാക്ക്മാനാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആക്രമണം നടന്ന വീടുകളില്‍ പോലീസ് പരിശോധന നടത്തി. രാത്രിയില്‍ ടോര്‍ച്ചുമായി ഒരാള്‍ പല സ്ഥലങ്ങളിലൂടെ നടക്കുന്നതായി ആളുകള്‍ പരാതിപെട്ടിട്ടുണ്ട്. ബ്ലാക്ക്മാനെ കണ്ടുവെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാളെ ഒരു മാസം മുമ്പ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button