Kodiyathur

പന്നിക്കോട് എ.യു.പി. സ്കൂളിൽ സംസ്കൃതദിനം ആഘോഷിച്ചു

കൊടിയത്തൂർ : പന്നിക്കോട് എ.യു.പി. സ്കൂളിൽ സംസ്കൃതദിനം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബാബു പൊലുകുന്നത്ത് ഉദ്ഘാടനംചെയ്തു. പ്രസാദ് ചെറുവക്കാട് അധ്യക്ഷനായി. വിശ്വസംസ്കൃതപ്രതിഷ്ഠാന്റെ പ്രതിനിധി സുകന്യ സംസ്കൃതദിന സന്ദേശം നൽകി.

മാനേജർ കേശവൻ നമ്പൂതിരി, ഹക്കീം കള്ളൻതോട്, സജിനി, സുഭഗ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പരിപാടിയും അരങ്ങേറി. കഴിഞ്ഞവർഷത്തെ ഗാന്ധിദർശൻ പരീക്ഷ എഴുതിയവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Related Articles

Leave a Reply

Back to top button