ബിരുദ പഠനത്തിന്റെ പ്രാരംഭമായി “ബിരുദാരംഭം 2024” സംഘടിപ്പിച്ചു
തിരുവമ്പാടി : അൽഫോൻസാ കോളേജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ പ്രാരംഭമായി ബിരുദാരംഭം 2024 ‘ എന്ന പേരിൽ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച പരിപാടി കോളേജ് ഡയറക്ടർ ഫാ. ജോസഫ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷകൻ എബ്രഹാം കുര്യൻ ഐ പി എസ് നാലുവർഷ ബിരുദ കോഴ്സിന്റെ വിവിധ തലങ്ങളെക്കുറിച്ചും ഈ ബിരുദ പഠനത്തിനു ശേഷമുള്ള നിരവധി സാധ്യതകളെക്കുറിച്ചും സംസാരിച്ചു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ കെ വി, അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് ജോയി കൊല്ലംപറമ്പിൽ, അക്കാദമിക് കോഡിനേറ്റർ ഫാ. ജിയോ മാത്യൂ, വൈസ് പ്രിൻസിപ്പാൾ സെബാസ്റ്റിയൻ എംസി, വിവിധ വകുപ്പ് മേധവികളായ സാനി തോമസ്, സ്നേഹ മാത്യൂ, ജ്യോതിസ് ജോസഫ്, ദീപ ഡൊമിനിക്, യൂണിയൻ സെക്രട്ടറി ഡോൺ കെ തോമസ് എന്നിവർ സംസാരിച്ചു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന പരിപടികളാണ് കോളജിൽ ഒരുക്കിയിരിക്കുന്നത്.