Local

പഴം – പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണസമൃദ്ധി 2022 കർഷകചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസ്സി ചാക്കോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ രമ്യാ രാജൻ സ്വാഗതമാശംസിച്ചു.

സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചിന്ന അശോകൻ, ഏലിയാമ്മ കണ്ടത്തിൽ, കൃഷി അസിസ്റ്റന്റുമാരായ റെനീഷ്.എം, രാജേഷ് കെ , സജിത്ത് വർഗീസ്, അസി.സെക്രട്ടറി ബൈജു, ഷമീർ പി, പച്ചക്കറി ക്ലസ്റ്റർ പ്രസിഡണ്ട് പൗലോസ് കൊടക്കപറമ്പിൽ എന്നിവർ പങ്കെടുത്തു.

കർഷകചന്ത സെപ്തംബർ 7 വരെ തുടരും. വിപണി വിലയേക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ പഴം – പച്ചക്കറികൾ ലഭിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button