Kodiyathur
ലഹരിക്കെതിരെ കൊടിയത്തൂർ കൈകോർക്കുന്നു

കൊടിയത്തൂർ : യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്നിന് എതിരെ 21ന് വൈകിട്ട് മൂന്നുമണിക്ക് കൊടിയത്തൂർ കൈകോർക്കുന്നു. ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കൊടിയത്തൂർ ഗവൺമെൻറ് യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജന ജാഗ്രതാ സമിതി യാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.
ജനപ്രതിനിധികൾ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ മോട്ടോർ വാഹന തൊഴിലാളികൾ തുടങ്ങിയവർ ചങ്ങലയിൽ കണ്ണികളാകും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജന ജാഗ്രതാ സമിതി യോഗം ആണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
മുക്കം പോലീസ് സബ് ഇൻസ്പെക്ടർ പി. അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി കെ അബൂബക്കർ കൊടിയത്തൂർ ഖാദി എം.എ അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം, എസ്.എം സി ചെയർമാൻ എ.പി മുജീബ് റഹ്മാൻ, എസ്.എസ്.ജി കൺവീനർ റസാഖ് കൊടിയത്തൂർ, മാതൃ സമിതി ചെയർപേഴ്സൺ ആയിഷ നസീർ, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ,മുൻ ഹെഡ് മാസ്റ്റർ കെ.വി അബ്ദുൽ സലാം, ലഹരിമുക്ത കേരളം കോ ഓർഡിനെറ്റർ കെ അബ്ദുൽ ഹമീദ്, ടി.ടി അബ്ദുറഹ്മാൻ, നാസർ കണ്ണാട്ടിൽ, അബ്ദുറഹിമാൻ, വി അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു.
ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിളംബര ജാഥ,സൈക്കിൾ റാലി, കോർണർ പി.ടി.എ തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.







