ThiruvambadyVideos

ആം ആദ്മി പാർട്ടി ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രചരണ ജാഥയ്ക്ക് തിരുവമ്പാടിയിൽ ഉജ്ജ്വല തുടക്കം

തിരുവമ്പാടി: ആംആദ്മി പാർട്ടി കോഴിക്കോട് ജില്ല കമ്മററിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം നടത്തുന്ന മേക്കിങ് ഇന്ത്യ നമ്പർ വൺ പ്രചരണ ജാഥയ്ക്ക് തിരുവമ്പാടിയിൽ തുടക്കം. ജാഥയുടെ ഉദ്ഘാടനം സംസ്ഥാന കൺവീനർ പി.സി സിറിയക്ക് ഐഎഎസ് നിർഹിച്ചു.

കോഴിക്കോട് ജില്ലയിലെ കർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് സർക്കാറിൻ്റെ ഭാഗത്ത് നിന്ന് പരിഹാര മുണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിസി സിറിയക് ആവശ്യപ്പെട്ടു.

ജില്ലാ കൺവീനർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്ക്കരൻ, സംസ്ഥാന ട്രഷറർ പി.കെ മുസ്ഥഫ, സംസ്ഥാന അഡീഷനൽ സെക്രട്ടറി വേണുഗോപാൽ, സംസ്ഥാന രാഷ്ട്രീയകാര്യ സമതി കൺവീനർ ജാഫർ അത്തോളി, വൺ ഇന്ത്യ വൺ പെൻഷൻ സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

ജാഥാ കാപ്റ്റൻ അഭിലാഷ് ദാസ് പിസി സിറിയക്കിൽ നിന്ന് പതാക ഏറ്റുവാങ്ങി. വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയിൽ നിന്ന് ആംആദ്മി പാർട്ടിയിലേക്ക് അംഗതമെടുത്ത 150 ൽപരം പേർക്ക് പി.സി സിറിയക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.

ചടങ്ങിന് സ്വാഗതം തിരുവമ്പാടി മണലം കൺവീനർ നാസർ സെഞ്ചുറിയും ജില്ലാട്രഷറർ സാജിദ്ഗഫൂർ നന്ദിയും പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Back to top button