Kerala

ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ

ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നത് എന്നും യുഡിഎഫ് ആരോപിക്കുന്നു.

അതേസമയം ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമസഭ തെരെഞ്ഞെടുപ്പിൽ വിഷയം പ്രധാന പ്രചാരണം ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

Related Articles

Leave a Reply

Back to top button