Mukkam

മണാശ്ശേരി -ചുള്ളിക്കാപറമ്പ് റോഡ് പ്രവൃത്തി പുരോഗതി വിലയിരുത്തി; എം.എൽ.എ ലിന്റോ ജോസഫ്

മുക്കം: കിഫ്‌ബി ഫണ്ടിൽ നിന്നും 36 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന മണാശ്ശേരി – ചുള്ളിക്കാപറമ്പ് റോഡിൻറെ പ്രവർത്തി പുരോഗതി വിലയിരുത്തി എം.എൽ.എ ലിന്റോ ജോസഫ്. മണാശ്ശേരി മുതൽ പൊറ്റശ്ശേരി വരെയുള്ള 2 കിലോമീറ്റർ ദൂരം കാലാവസ്ഥ അനുകൂലമെങ്കിൽ നവംബർ 15 നുള്ളിൽ ടാറിങ് നടത്താൻ സാധിക്കുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.

കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തെയും പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഡ്രൈനേജ്, കലുങ്ക് നിർമ്മാണം എന്നിവയാണ് നടന്നു വരുന്നത്. ഇലക്ട്രിക് പോസ്റ്റ്‌ മാറ്റി സ്ഥാപിക്കുന്നതും പുരോഗമിക്കുന്നു. വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കൽ അടുത്ത ആഴ്ചയോടെ തുടങ്ങും എന്നും എംഎൽഎ പറഞ്ഞു.

പഞ്ചായത്ത്‌ അധികൃതർ, റോഡ് കമ്മിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ഇബി, കെ ആർ എഫ് ബി, കരാറുകാർ തുടങ്ങിയ പ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button