Kozhikode

കോഴിക്കോട് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 250 കിലോ മത്സ്യം പിടിച്ചെടുത്തു

കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 250 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ തെർമോകോൾ ബോക്സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് അയല, സൂത ,ഫിലോപ്പിയ , സ്രാവിന്റെ തല ഭാഗം എന്നിവ സൂക്ഷിച്ചിരുന്നത്.

വി.പി. ഇസ്മയിൽ എന്ന മൗലായുടെ ഉടമസ്ഥതയിലുള്ള സ്റ്റാളിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പിടിച്ചിട്ടുള്ളത്. ഇയാൾക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കും. കോർപ്പറേഷൻ പരിധിയിൽ വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോക്ടർ ആർ. എസ്. ഗോപകുമാർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ , ജെഎച്ച് ഐ ശൈലേഷ്. ഇ. പി. എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button