Kodiyathur
യു.എസ്.എസ് പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കഴിഞ്ഞ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ 62 പ്രതിഭകളെ ആദരിച്ചു.
പി.ടി.എ വൈസ് പ്രസിഡണ്ട് സി ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി സുധീർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, എസ്.ആർ.ജി കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, എഡ്യൂക്കയർ കൺവീനർ പി.ടി മഹറൂഫ്, എം.പി അബ്ദുൽ മജീദ്, കോഡിനേറ്റർ കെ.വി നവാസ് സംബന്ധിച്ചു.







