Kodiyathur
ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കൊടിയത്തൂർ : ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
‘അർബുദ രോഗം, കാരണം, ചികിത്സ രൂപം’ എന്ന വിഷയത്തിൽ ശ്രീമതി പി.കെ ജാസിറ പ്രബന്ധം അവതരിപ്പിച്ചു. കാൻസർ പരിചരണത്തിലെ അപര്യാപ്തതകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ വിശദീകരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.ടി സലീം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സി.പി സഹീർ, ഇന്ദിര ഒ, ഫഹദ് ചെറുവാടി, പി.സി ജിംശിത എന്നിവർ പ്രോഗ്രാമിൽ സംബന്ധിച്ചു.







