Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം; ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവ മത്സരപരിപാടികളുടെ രണ്ടാം ദിനമായി ഇന്ന് വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 12 ടീമുകൾ അണിനിരന്ന ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മoഗലത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വൈസ് പ്രസിഡണ്ട് ലിസി ചാക്കോ ക്ഷമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ ലീലാമ്മ കണ്ടത്തിൽ ഷാജു ടി പി വെട്ടിക്കാമലയിൽ വാസുദേവൻ ഞാറ്റുകാൽ സൂസൻ വർഗീസ്, പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ മെമ്പർ മാർട്ടിൻ കെ.ഡി, കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് പോൾസൺ അറക്കൽ, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ് ക്ലർക്ക് ഷമീർ പി, ഷർജിത്ത്, അമൽ തമ്പി എന്നിവർ നേതൃത്വം നൽകി.

വൈകിട്ട് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ് കളിക്കാരെ പരിചയപ്പെടുത്തി ഫൈനൽ മത്സരം കിക്കോ ഓഫ് ചെയ്തു.

ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വേഞ്ചേരിയെ തോൽപ്പിച്ച് മുറംപാത്തി ടീം വിജയികളായി.

കേരളോത്സവ മത്സരങ്ങളുടെ മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹോളിൽ വച്ച് ചെസ് മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.

ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡിൽ വച്ച് വടംവലി മത്സരവും നടത്തപ്പെടുന്നതാണ് എന്ന് സംഘാടകസമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button