Kodanchery

അടിയന്തര ജീവൻ രക്ഷാ പരിശീലനം നാളെ

കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന അടിയന്തര ജീവൻ രക്ഷാ പരിശീലനം നാളെ നവംബർ 27 ഞായർ രാവിലെ 9:30 മുതൽ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

അപ്രതീക്ഷിതമായാണ് ജീവിതത്തിൽ പലതരം ദുരന്തങ്ങൾ ഉണ്ടാകുന്നത്. വാഹനാപകടങ്ങൾ, ഉയരത്തിൽനിന്നുള്ള വീഴ്ച, ഹൃദയസ്തംഭനം, ഭക്ഷ്യവസ്തുക്കൾ ശ്വാസനാളത്തിൽ കയറൽ, വെള്ളത്തിൽ മുങ്ങൽ, പാമ്പുകടിയേൽക്കൽ, ഷോക്കേൽക്കൽ,നട്ടെല്ലിന് പരിക്ക് സംഭവിച്ചവരെ കൈകാര്യം ചെയ്യേണ്ട രീതി, പക്ഷാഘാതം തുടങ്ങി പലതരത്തിൽ ജീവഹാനിയുണ്ടാക്കുന്ന കാര്യങ്ങൾ നാം ദിവസവും കേട്ടുകൊണ്ടിരിക്കുന്നു ഇത്തരം സന്ദർഭങ്ങളിൽ ആദ്യം സ്ഥലത്തെത്തുന്ന ബന്ധുവിന്റേയോ നാട്ടുകാരന്റേയോ ഇടപെടൽ ജീവൻ നിലനിർത്തുന്നതിൽ നിർണായകമാണ്.

ജീവൻരക്ഷാ പരിശീലനം നേടിയ ഒരാൾക്ക് ജീവൻ രക്ഷിക്കാൻ ഒരു പരിധിവരേ സാധിക്കും. അതേ സമയം അശാസ്ത്രീയമായ ഇടപെടൽ കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതിനാൽ ‘Basic Iife support’ പരിശീലനം നേടേണ്ടത് ഓരോ പൗരന്റേയും കടമയാണ്. അടിയന്തര ഘട്ടങ്ങളിൽ മനുഷ്യജീവൻ രക്ഷിക്കുന്നതിലും മഹത്തായി മറ്റെന്തുണ്ട്’ പരിശീലന പരിപാടിയിൽ ഡമ്മികളും മറ്റുപകരണങ്ങളും ഉപയോഗിച്ച് പ്രായോഗിക പരിശീലനം നൽകുന്നു.

Related Articles

Leave a Reply

Back to top button