Kodanchery

കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് വീൽ ചെയറുകൾ നൽകി

കോടഞ്ചേരി: താമരശ്ശരി റോട്ടറി ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് വീൽ ചെയറുകൾ നൽകി. ചടങ്ങിൽ റോട്ടറി ക്ലബിനു വേണ്ടി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി വീൽ ചെയറുകൾ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ:അബ്ദു റഹ്‌മാന് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. താമരശേരി റോട്ടറി പ്രസിഡന്റ് മനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി, മെഡിക്കൽ ഓഫീസർ ഡോ:അബ്ദുറഹ്മാൻ, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ അഡ്വ:ബെന്നി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോച്ചൻ, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, എച്ച് ഐ തോമസ് മാത്യു, പാലിയേറ്റിവ് നഴ്സ് ബിൻസി, റോട്ടറി സെക്രട്ടറി ശ്രീപാൽ കെ സി തുടങ്ങിയവർ സംസാരിച്ചു. റോട്ടറി മെമ്പർമാരായ ബേബി തോമസ്, വിജോഷ് കെ ജോസ്, ജനപ്രതിനിധികൾ, ആശാവർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button