Thiruvambady

തൊണ്ടിമ്മൽ എൽ പി സ്‌കൂളിൽ ശുചിമുറി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തൊണ്ടിമൽ എൽ പി സ്കൂളിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിക്കുന്ന ശുചിമുറി നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ബിജു എണ്ണാറമണ്ണിൽ നിർവഹിച്ചു.

വാർഡ് മെമ്പർ ബീന ആറാംപുറത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കെ അഹമ്മദ് ഷാഫി, എസ് ജയ പ്രസാദ്, പി സിജു, കെ സുരേഷ്, ഗോപിനാഥൻ മുത്തേടത്ത്, ജോർജ് കുന്നുമ്മൽ, ദാമോദരൻ ആറാംപുറത്ത്, ബഷീർ ചൂരക്കാട്ട്, ദിനേശൻ, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button