Kodiyathur

അനിയന്ത്രിത വാടക വർദ്ധനവിൽ പ്രതിഷേധം അറിയിച്ച് കൊടിയത്തൂരിലെ വ്യാപാരികൾ

കൊടിയത്തൂർ: കെട്ടിട വാടക അനിയന്ത്രിതമായി വർധിപ്പിക്കുന്നതും വ്യാപാര മേഖലയിലെ മാന്ദ്യവും മൂലം പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് കെ.വി.വി.ഇ.എസ് കൊടിയത്തൂർ യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇത്തരത്തിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ അടുത്തകാലത്തായി കൊടിയത്തൂരിൽ പൂട്ടേണ്ടി വന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി.

യൂണിറ്റ് ഓഫീസിൽ വച്ച് യൂണിറ്റ് സെക്രട്ടറി ഹനീഫ ടി.കെയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അനിയന്ത്രിതവും അശാസ്ത്രീയവുമായി വാടക വർദ്ധിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും വാടക അമിതമായി വർദ്ധിപ്പിക്കാത്ത കെട്ടിട ഉടമകളെ അഭിനന്ദിക്കുകയും ചെയ്തു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button