Thiruvambady
തിരുവമ്പാടിയി എഫ്.എച്ച്.സിയിൽ ത്രിദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ത്രിദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
‘പാലിയേറ്റീവ് പരിചരണം സാമൂഹ്യ ഉത്തരവാദിത്വം’ എന്ന വിഷയത്തിൽ ലെഫ്.ആലീസ് സ്റ്റെല്ല വെർജീനിയ, മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പാലിയേറ്റീവ് നേഴ്സ് ലിസി ടി.എ എന്നിവർ ക്ലാസുകൾ നയിച്ചു. ജനുവരി 16,17,18 തിയ്യതികളിൽ നടക്കുന്ന പരിശീലനത്തിൽ രണ്ടാം ദിവസം ഹോംകെയർ വിസിറ്റും മൂന്നാം ദിവസം പാലിയേറ്റീവ് പരിശീലന അവലോകനവും നടത്തും.







