Kerala

ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ 40 % വരെ സബ്സിഡി.

2021 ഓടെ 1000 മെഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിൽ 163 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.

പ്രവൃത്തി പുരോഗമിക്കുന്നവ:

കാസർകോട് പൈവെളികയില്‍ 55 മെഗാവാട്ട് സോളാർ പാർക്ക്, കായംകുളത്ത് എൻ.ടി.പി.സി.യുമായി ചേർന്നുള്ള 92 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ, വെസ്റ്റ് കല്ലടയിൽ എൻ.എച്.പി.സിയു മായി ചേർന്നുള്ള 50 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവ:

ഇടുക്കി പദ്ധതി പ്രദേശത്ത് 400 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ, ബാണാസുർ സാഗർ പദ്ധതി പ്രദേശത്ത് 100 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ, 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ നിലയങ്ങൾ എന്നിവക്ക് ടെണ്ടര്‍ നടപടികള്‍ തുടങ്ങി. ബ്രഹ്മപുരം, അഗളി, കഞ്ചിക്കോട് എന്നിവടങ്ങളില്‍ 8 മെഗാവാട്ട് സൗരോർജ്ജ നിലയങ്ങൾക്കും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു.

സൗര പദ്ധതിയിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.

കർഷകർക്ക് കുസും പദ്ധതി !

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക.

1.https://wss.kseb.in/selfservices/sbp

2.https://wss.kseb.in/selfservices/kusum

രജിസ്ട്രേഷൻ എങ്ങനെ ?

ഗാർഹിക ഉപഭോക്താക്കളെ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിയായതിനാൽ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. വൈദ്യുതിയുടെ ശരാശരി ഉപഭോഗം അനുസരിച്ച് ഉപഭോക്താവിന് ലഭ്യമാകുന്ന വിവിധ മോഡലുകളിൽ നിന്ന് താത്പര്യമുള്ളത് തിരഞ്ഞെടുക്കാം. KSEB യുടെ വെബ്സൈറ്റായ www.kseb.in വഴിയോ, ഓൺലൈൻ സർവ്വീസ് പോർട്ടലായ wss.kseb.in വഴിയോ രജിസ്ട്രേഷൻ പോർട്ടലിലേക്ക് കയറാം. താത്പര്യമുള്ള മോഡൽ, സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന നിലയത്തിന്റെ ശേഷി എന്നിവയോടൊപ്പം, രജിസ്ട്രേഷൻ ഫീസും ഓൺലൈനായി അടച്ചു കഴിഞ്ഞാൽ ഉപഭോക്താവിന്റെ രജിസ്ട്രേഷൻ പൂർത്തിയാവും. KSEB യുടെ ഇലക്ട്രിക്കൽ സെക്ഷനുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരമാവധി രജിസ്ട്രേഷൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 75000 ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട് …

സബ്സിഡി ഇല്ലാത്ത സൗര എന്ന
പുരപ്പുറ സൗരോർജ്ജ പദ്ധതി നിലവിൽ 50 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പ് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. നിലയങ്ങളുടെ നിർമ്മാണ്ണ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കും. നിലവിൽ 2,78264 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നതിൽ 42500 പേര്‍ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. ഈ ഉപയോക്താക്കളുമായി അഗ്രിമെന്റ് വെക്കുന്ന നടപടികൾ നടന്നു വരികയാണ്. 2020 ജൂൺ മാസത്തോടെ ആദ്യഘട്ടത്തിലെ മുഴുവൻ ഉപഭോക്താക്കൾക്കുമുള്ള നിലയങ്ങൾ പൂർത്തിയാകും. ശേഷിക്കുന്ന 150 മെഗാവാട്ടിനായുള്ള റീടെന്ററിംഗ് നടപടി ക്രമങ്ങളും പുരോഗിക്കുന്നു. ഏത് സ്ഥാപനങ്ങൾക്കും നിർദ്ദേശിച്ച മാനദ്ധണ്ടങ്ങൾ പാലിച്ച് ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. KSEB ഏറ്റവും കുറഞ്ഞ രീതിയിൽ ഉപയോക്താവിന് കൊടുക്കുന്ന രീതിയിലാണ് ടെന്റർ വിളിക്കുന്നത്. ഇതിൽ തന്നെ പുതിയ സ്കീം വഴി ചെയ്യുന്നവർക്ക് സബ്സിഡിയും ലഭിക്കും. 1000 w പ്ലാന്റ് സ്ഥാപിക്കാൻ ഏകദേശം 100 sq ft സ്ഥലം ആണ് വേണ്ടത്. ഏകദേശം 3 – 4 യൂണിറ്റ് വരെ ആണ് 1000 w പ്ലാന്റ് നിന്ന് ഒരു ദിവസം ലഭിക്കുന്നത്

Related Articles

Leave a Reply

Back to top button