Mukkam
കേരള സകൂൾ ടീച്ചേഴ്സ് യൂണിയൻ മുക്കം ഉപജില്ലാ സമ്മേളനം നടത്തി

മുക്കം: കേരള സകൂൾ ടീച്ചേഴ്സ് യൂണിയൻ മുക്കം ഉപജില്ലാ സമ്മേളനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.പി ജാബിർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ മുഖ്യ പ്രഭാഷണം നടത്തി.
ഗഫൂർ കല്ലുരുട്ടി, കെ.എം.എ റഷീദ്, എ.പി നാസർ, നിസാം കാരശ്ശേരി, വി അബ്ദുൽ റഷീദ്, പി.സി അബ്ദുറഹിമാൻ, കെ.കെ അബ്ദുൽ ഗഫൂർ, കെ.വി നവാസ്, ടി.പി അബൂബക്കർ, യു നസീബ്, എം.സി ഹാരിസ്, ആമിന ടീച്ചർ, കെ ഫസീല, ഖദീജ നസീഹ തുടങ്ങിയവർ സംസാരിച്ചു.







