Kodiyathur
കൊടിയത്തൂർ കൈതക്കുണ്ട്-കയ്യൂണമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച കൈതക്കുണ്ട്-കയ്യൂണമ്മൽ റോഡ് കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. റോഡ് പ്രവൃത്തി 25 മീറ്റർ ദൂരം കൂടി പൂർത്തീകരിക്കാനുണ്ടന്നും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചതായും റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അറിയിച്ചു.
വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.എ അബ്ദുറഹിമാൻ, വി അഹമ്മദ്, എ.പി അബുട്ടി, അഹമ്മദ് കുട്ടി, ഹുസ്സൻകുട്ടി, കെ.സി റഷീദ്, അബ്ദുൽ അസീസ് ആരിഫ്, സി.പി അസീസ്, ജസ്‌ലി, മൻസൂർ, പി അഹമ്മദ്, അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.







