Thiruvambady
തിരുവമ്പാടിയിൽ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.എച്ച്.സി കോൺഫറൻസ് ഹാളിൽ വച്ച് വനിതകൾക്കായി അനീമിയ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി. ദിനാചരണത്തിൻ്റെ ഭാഗമായി ‘ഡിജിറ്റൽ ഓൾ: നവീനതയും സാങ്കേതിക വിദ്യയും ലിംഗ സമത്വത്തിന് ‘ എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസൻ ക്ലാസ് എടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർമാരായ മഞ്ജു ഷിബിൻ, ലിസി സണ്ണി, ഷൗക്കത്തലി കെ.എ, ഷില്ലി എൻ.വി, സബീന എം, അംഗൻവാടി വർക്കർ സൽമത്ത്, ആശ വർക്കർ സുനിഷ തുടങ്ങിയവർ സംസാരിച്ചു.







