Kodanchery

കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ നിർദേശപ്രകാരം കോടഞ്ചേരി തുഷാരഗിരിയിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

കോടഞ്ചേരി : കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ നിർദേശപ്രകാരം കോടഞ്ചേരി തുഷാരഗിരിയിൽ വിദഗ്ധസംഘം സന്ദർശനം നടത്തി. കോഴിക്കോട് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ കീഴിലുള്ള ടെക്നിക്കൽ സപ്പോർട്ട് വിഭാഗം അംഗങ്ങളാണ് വെള്ളിയാഴ്ച തുഷാരഗിരിയിലെത്തി വിവരങ്ങൾ ശേഖരിച്ചത്.

ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മഞ്ജു, ഡോ.കിഷോർ കുമാർ, അബ്ദുൾ റിയാസ്, ഡോ.പ്രദീപ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. മേഖലയിലെ ജൈവവൈവിധ്യപഠനവും അടിസ്ഥാനവിവരങ്ങളും സംഘം ശേഖരിച്ചു.

സന്ദർശനത്തിന്റെ അന്തിമ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കൈമാറുമെന്ന് സംഘം അറിയിച്ചു. ഇ.എഫ്.എൽ.നിയമപ്രകാരം വനംവകുപ്പ് ഏറ്റെടുത്ത ഭൂമി കർഷകർക്ക് തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ് നടപടി.

Related Articles

Leave a Reply

Back to top button