Kodanchery
കെ.സി.വൈ.എം തെയ്യപ്പാറ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു

കോടഞ്ചേരി: കെ.സി.വൈ.എം തെയ്യപ്പാറ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു. വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കമലയിൽ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു. തെയ്യപ്പാറ ഇടവക വികാരി ഫാ.ജോസ് പെണ്ണാപറമ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .
സിംഗിൾസ് മത്സരങ്ങളിൽ കോടഞ്ചേരി സ്വദേശി വിപിൻ കെ.കെ, വേളംകോട് സ്വദേശി ജസീർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡബിൾസ് മത്സരങ്ങളിൽ പുലിക്കയം സ്വദേശികളായ ജിനേഷ് & റെജി സഖ്യം, സുബിൻ & സാൻഡി സഖ്യം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മികച്ച കളിക്കാരനായി ജിനേഷും മികച്ച യുവതാരമായി ജസീറും തിരഞ്ഞെടുക്കപ്പെട്ടു