Karassery
കാരശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹസംഗമം നടത്തി

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് കുമാരനെല്ലൂരിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹസംഗമവും ദുരന്ത നിവാരണ പരിശീലനവും ബോധവത്‌കരണ ക്ലാസും നടത്തി. വാർഡ് മെമ്പർ ജംഷീദ് ഒളകര പരിപാടി ഉദ്ഘാടനം ചെയ്തു.
സായി ദുരന്തനിവാരണ പരിശീലനകേന്ദ്രം കേരള അംഗം സിനീഷ് സായിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലനവും ബോധവത്‌കരണ ക്ലാസും നടത്തി. ചടങ്ങിൽ എം.പി സുജാത, പുഷ്പാവതി താളിപ്പറമ്പിൽ, അലീമ പാതാരി, ബിന്ദു കൃഷ്ണൻ, സി ഹുസൈൻ, മൂസ കാക്കെങ്ങൽ, ഹാത്തിക്ക ചാലിൽ, ശാന്തകുമാരി അമ്പലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു