Kodiyathur

റോഡിന്റെ ശോച്യാവസ്ഥ; കൊടിയത്തൂരിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

കൊടിയത്തൂർ: തകർന്ന് കാൽനട യാത്ര പോലും ദുസഹമായ കൊടിയത്തൂർ – ചെറുവാടി റോഡിന്റെ ശോച്യവസ്ഥയ്ക്ക് പരിഹാരം തേടി വ്യാപാരികൾ പ്രക്ഷോഭത്തിന്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ വ്യാപാരികളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് യോഗം തീരുമാനിച്ചു.

മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. അനീഫ ടി.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി മുഹമ്മദ്, കുയ്യിൽ കരീം, ടൈലർ ഷഫീഖ്, കെ.ടി മജീദ്, ഉബൈദ് യൂണിവേഴ്സൽ, ഫൈസൽ പി.പി, ത്വഹൂര്‍ ആലിക്കുട്ടി, ബാസിത് പി, എച്ച്.എസ്.ടി അബ്ദുറഹിമാൻ, പി.പി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button