Kodiyathur
കൊടിയത്തൂരിൽ അഴീക്കോടൻ സ്മാരകമന്ദിരം ഉദ്ഘാടനം നാളെ

കൊടിയത്തൂർ: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിനുവേണ്ടി ചുള്ളിക്കാപറമ്പിൽ നിർമിച്ച അഴീക്കോടൻ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ നിർവഹിക്കും.
ചടങ്ങിൽ ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷത വഹിക്കും. ജെയിക്ക് സി തോമസ്, ജോർജ് എം തോമസ്, ടി.വി വിശ്വനാഥൻ, വി.കെ വിനോദ്, വി വസീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.