Kodanchery

കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി: സി.ഒ.ഡി താമരശ്ശേരിയും കോടഞ്ചേരി ഗ്രാമവിസന സമിതിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

സി.ഒ.ഡി ഡയറക്ടർ ഫാ.ജോർജ് ചെമ്പരത്തിക്കൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പ്രായമായവരെ ആദരിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജോയ് കെ.സി, ബിജു പൊരുന്നേടത്ത്, റോസമ്മ കെ.സി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button