Thiruvambady

തിരുവമ്പാടിയിൽ 30 കുപ്പി വിദേശ മദ്യവുമായി സ്ത്രീയടക്കം രണ്ടുപേർ പോലീസ് പിടിയിൽ

തിരുവമ്പാടി: തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ പോലീസ് നടത്തിയ പരിശോധനയിൽ 30 കുപ്പി വിദേശ മദ്യവുമായി സ്ത്രീയടക്കം രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയാട് സ്വദേശികളായ ലോറൻസ് കുന്നക്കാട്ട് മിനിമോൾ പൂവത്തിങ്കൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ സ്ഥിരമായി തിരുവമ്പാടിയിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിൽ നിന്നും അളവിൽ കൂടുതൽ മദ്യം വാങ്ങി വിൽപ്പന നടത്താറുണ്ട് എന്നാണ് പോലീസ് പറയുന്നത്.

Related Articles

Leave a Reply

Back to top button