Kozhikode

കൊവിഡ് : കളക്ടറുടെ പേരിലും വ്യാജ ഓഡിയോ ക്ളിപ്പ്, ഉറവിടം തേടി സൈബർ സെല്ല്

കോഴിക്കോട്:കൊവിഡ് പ്രതിരോധത്തിന്റേതെന്നുപറഞ്ഞ് കോഴിക്കോട് ജില്ലാ കളക്ടറുടെ പേരിലും വ്യാജ പ്രചാരണം നടക്കുന്നതായി ജില്ലാ കളക്ടർ എസ്‌. സാംബശിവറാവു പറഞ്ഞു. കോഴിക്കോട് കളക്ടർ നൽകുന്ന കൊവിഡ് രോഗപ്രതിരോധ മാർഗങ്ങൾ എന്ന പേരിലാണ് ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്.

ഇത് വാട്‌സാപ്പിലൂടെ വളരെ വ്യാപകമായി ഷെയർചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. വാർത്തയുടെ ഉറവിടം മനസിലാക്കി നിയമനടപടികൾ സ്വീകരിക്കാനായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കൊവിഡ് നിർവ്യാപന പ്രവൃത്തികളിൽ ഏർപ്പെടുന്ന ഈ സാഹചര്യത്തിൽ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളിയാണ്. അതിനാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദഹം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

News from Kerala Kaumudi

https://keralakaumudi.com/news/news.php?id=293741&u=kozhikode-covid-fake-news-collector

Related Articles

Leave a Reply

Back to top button