Kodanchery

നെല്ലിപൊയിൽ സെന്റ് തോമസ് എൽ.പി സ്‌കൂളിൽ പ്രവേശനോത്സവവും യാത്രയയപ്പ് സംഗമവും നടത്തി

കോടഞ്ചേരി: നെല്ലിപൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ 2023-24 അദ്ധ്യായയന വർഷത്തെ പ്രവേശനോത്സവവും സ്കൂളിൽ നിന്നും ഈ വർഷം സ്ഥലം മാറി പോകുന്ന അധ്യാപകൻ എബ്രഹാം മാത്യുവിനുള്ള യാത്രയയപ്പ് സംഗമവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ പ്രസിഡന്റ് ജിനേഷ് കുര്യന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോടഞ്ചേരി സബ് ഇൻസ്പെക്ടർ അഭിലാഷ് കെ.സി ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റോസമ്മ തോമസ് ചടങ്ങിൽ മുഖ്യാതിഥിയായി.

നെല്ലിപൊയിൽ സെന്റ് തോമസ് ചർച്ച് വികാരി ഫാ.വർഗീസ് വി ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ കോർഡിനേറ്റർ ഫാ.ബേബി ജോൺ പ്രധാനധ്യാപകനുള്ള ഉപഹാരം നൽകി. കുട്ടികൾക്കുള്ള ശുചിത്വ പ്രതിജ്ഞ സ്കൂൾ അധ്യാപിക ലിബിന ചൊല്ലിക്കൊടുത്തു. പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു. സി.സി ആൻഡ്രൂസ്, സാബു മനയിൽ, മനോജ് ടി കുര്യൻ, ടിജു അധികാരത്തിൽ, ബിജു ഓത്തിക്കൽ, ഗീതാ ലിബീഷ്, തോമസ് എം.എ, സ്കൂൾ ഹെഡ്മാസ്റ്റർ എബ്രഹാം മാത്യു, സീനിയർ അധ്യാപിക ഷിജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button