Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. സ്കൂൾ അസി.മാനേജർ ഫാ.ജിതിൻ, വാർഡ് മെമ്പർ ലിസി അബ്രാഹം എന്നിവർ ചടങ്ങിൽ മുഖ്യഭാഷണം നടത്തി. മുൻ ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, തങ്കമ്മ ടീച്ചർ എന്നിവർ പുസ്തകവിതരണോദ്ഘാടനം നിർവ്വഹിച്ച് കുട്ടികളോട് സംവദിച്ചു.

അധ്യാപകരായ അബ്ദുൾ റഷീദ്, ദിലീപ് മാത്യൂസ്, വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ ബി.എസ്, ഫിലോമിന പി.ജെ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളെ തുടർന്ന് പായസവിതരണവും ഉച്ച ഭക്ഷണ വിതരണവും നടന്നു. അധ്യാപകരായ ജാൻസി, ബീന റോസ്, ഷോളി, അയൂബ്, ആഗി, സി.ആൻസ് മരിയ, അബ്ദുറബ്ബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button