Thiruvambady

കളക്ടറുടെ പ്രത്യേക അനുമതി; തിരുവമ്പാടി പഞ്ചായത്തിന്റെ സൗജന്യ കുടിവെള്ളവിതരണം തുടരും

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ മരക്കാട്ടുപുറം, തൊണ്ടിമ്മൽ, തമ്പലമണ്ണ വാർഡുകളിൽ പഞ്ചായത്തിന്റെ സൗജന്യ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അറിയിച്ചു. കളക്ടറിൽനിന്ന്‌ പ്രത്യേകാനുമതി ലഭിച്ചതിനെത്തുടർന്നാണിത്.

സർക്കാർ ഉത്തരവിനെത്തുടർന്നായിരുന്നു പഞ്ചായത്തുകളിലെ സൗജന്യ കുടിവെള്ളവിതരണം കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചിരുന്നത്. രൂക്ഷമായ കുടിവെള്ളപ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ ജലവിതരണം തുടരാനാണ് കളക്ടറേറ്റിൽനിന്ന്‌ വ്യാഴാഴ്ച അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button