Mukkam
തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

മുക്കം: കൊടിയത്തൂർ ചെറുവാടി കടവിൽ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയായ വീരാൻകുട്ടിയെ മുക്കം ഫയർഫോഴ്‌സ് രക്ഷപെടുത്തി. തേങ്ങ ഇടുന്നതിനിടയിൽ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ വീണ് തെങ്ങുകയറ്റ യന്ത്രത്തിൽ നിന്നും കാൽവഴുതി തലകീഴായി കിടക്കുകയായിരുന്ന വീരാൻ കുട്ടിയെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളി വിനോദ് തെങ്ങിൽ കയറി കയറുകൊണ്ട് കെട്ടിവെക്കുകയും മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു.
മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തുകയും അസിസ്റ്റൻറ് അസിസ്റ്റൻറ് ഓഫീസർ ഓ ഭരതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈബിൻ, ജലീൽ എന്നിവർ ലാഡറിന്റെ സഹായത്തോടുകൂടി തെങ്ങിൽ കയറുകയും നെറ്റിന്റെ സഹായത്തോടുകൂടി വീരാൻ കുട്ടിയെ താഴെ ഇറക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു






