മുക്കം നഗരസഭാ തല പ്രവേശനോത്സവം ലിൻറോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

മുക്കം: നഗരസഭാ തല പ്രവേശനോത്സവം താഴക്കോട് ജി.എൽ.പി സ്കൂളിൽ ലിൻറോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ വികസന സമിതി ചെയർമാൻ എം ഗോവിന്ദൻകുട്ടി സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യയാത്രാ സൗകര്യം പ്രഖ്യാപിച്ചു. പ്രധാനാധ്യാപിക സി.കെ ജയതി, കെ.പി ചാന്ദ്നി, പ്രജിതാ പ്രദീപ്, എം മധു, അനിത, പി.എൻ അജയൻ, എ.ഇ.ഒ ഓംകാരനാഥൻ, എ.വി സുധാകരൻ, യൂനുസ്, എം.എം ജമീല, പി.ടി.എ പ്രസിഡൻറ്് അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
മുത്തേരി ഗവ.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭാ കൗൺസിലർ എ കല്യാണിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.പി ബിജു അധ്യക്ഷത വഹിച്ചു. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് ഉമ്മർ പൊതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അലുമിനി പ്രസിഡന്റ് മെഹറുന്നീസ അധ്യക്ഷത വഹിച്ചു.