തിരുവമ്പാടി വഴിക്കടവ് അങ്കണവാടി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചയത്ത് പുന്നക്കൽ വാർഡിലെ വഴിക്കടവ് അങ്കണവാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 8 ലക്ഷം രൂപയും ഗ്രാമ പഞ്ചയത്തിന്റെ 2 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്. സൗജന്യമായി സ്ഥലം തന്ന ആന്റണി തുണ്ടിയിലിനെ പ്രസിഡൻറ് പൊന്നാട അണിയിച്ചാതരിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് ഗീത വിനോദ്, സ്ഥിരം സമിധി അദ്ധ്യക്ഷൻ മാരായ കെ.ആർ ഗോപലൻ, ടോമി കോന്നക്കൽ സുഹറ മുസ്തഫ, വിൽസൺ താഴത്തു പറമ്പിൽ, കുര്യച്ചൻ തെങ്ങുംമൂട്ടിൽ, റോബർട്ട് നെല്ലിക്ക തെരുവിൽ, ഹാജിറ കമ്മിയിൽ, ഗീത പ്രശാന്ത് ,സി.ഡി.പി.ഓ.പൗളിൻ ജോസഫ്,സുപ്ര വൈസർ ഉദയ കെ ജോയി, ജോയിക്കുഴിയിൽ, ഷിംല ജോബി, ഇ കെ.റിജുല പ്രദീപ് തുടങ്ങിയവർ സംസരിച്ചു.










