Karassery

കാരശ്ശേരിയിൽ യു.ഡി.എഫ് സമ്പൂർണ കൺവെൻഷൻ നടന്നു

കാരശ്ശേരി: കാരശ്ശേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ യു.ഡി.എഫ് കൺവെൻഷൻ നടത്തി. മുക്കം ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം സിറാജുദ്ദീനെ ചടങ്ങിൽ ആദരിച്ചു. യു.ഡി.എഫ് ചെയർമാൻ കെ കോയ അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.

ജൂൺ 14ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ടേക്ക് എ ബ്രേക്ക് ഉദ്ഘാടന ചടങ്ങ് വൻ വിജയമാക്കുവാനും അടുത്ത് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് തല യു.ഡി.എഫ് കമ്മിറ്റികൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button